ശരണ്യയുടെ അതിജീവന കഥ വ്യാജമെന്ന് ബിജെപി; പോലീസിൽ പരാതി നൽകി
ഷീബ വിജയൻ
കുടകിലെ തടിയന്റമോൾ മലയിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയുടെ അതിജീവന കഥ ദുരൂഹമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. കൊടുംവനത്തിൽ നാല് ദിവസം ഭക്ഷണവുമില്ലാതെ കഴിഞ്ഞിട്ടും ശരണ്യക്ക് കാര്യമായ ശാരീരിക അവശതകൾ ഇല്ലാത്തതാണ് സംശയത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കുടക് റൂറൽ യൂണിറ്റ് പോലീസിൽ പരാതി നൽകി. വന്യമൃഗങ്ങൾ നിറഞ്ഞ വനത്തിൽ ഒരു ഭയവുമില്ലാതെ കഴിഞ്ഞുവെന്ന വാദം വിശ്വസിക്കാൻ പ്രയാസമാണെന്ന് പർവ്വതാരോഹകരും അഭിപ്രായപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശരണ്യയുടെ മൊഴി വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
dcdsdsdszd




