കുട്ടികളുടെ വർണ്ണവസ്ത്രങ്ങളിൽ മാരക വിഷാംശം; ജാഗ്രത വേണമെന്ന് പഠനം
ഷീബ വിജയൻ
കുട്ടികൾക്കായി വാങ്ങുന്ന കടുംനിറത്തിലുള്ള വസ്ത്രങ്ങളിൽ മാരകമായ അളവിൽ ഈയം (Lead) അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങൾ ദീർഘകാലം നിലനിൽക്കാൻ നിർമ്മാതാക്കൾ ഉപയോഗിക്കുന്ന ലെഡ് (II) അസറ്റേറ്റ് എന്ന രാസവസ്തുവാണ് വില്ലനാകുന്നത്. കുട്ടികൾ വസ്ത്രങ്ങൾ വായിൽ വെക്കുന്നതിലൂടെയും ചർമ്മവുമായുള്ള സമ്പർക്കത്തിലൂടെയും ഈ വിഷാംശം ഉള്ളിലെത്താൻ സാധ്യതയുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാനും പഠന വൈകല്യങ്ങൾക്കും വളർച്ചാ മുരടിപ്പിനും കാരണമാകും. പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി അലക്കണമെന്നും പ്രകൃതിദത്ത തുണിത്തരങ്ങൾ തിരഞ്ഞെടുക്കണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു.




