സ്നാനം നടത്താതെ സ്വാമി അവിമുക്തേശ്വരാനന്ദ് മടങ്ങി; യു.പിയിൽ രാഷ്ട്രീയ പോര്
ഷീബ വിജയൻ
പ്രയാഗ്രാജിലെ മാഘ് മേളയിൽ പുണ്യസ്നാനം നടത്താതെ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി മടങ്ങിയ സംഭവത്തിൽ ഉത്തർപ്രദേശിൽ രാഷ്ട്രീയ വിവാദം പുകയുന്നു. തിരക്ക് പരിഗണിച്ച് പല്ലക്കിൽ നിന്നുമിറങ്ങി നടന്നുപോയി സ്നാനം നടത്തണമെന്ന് പോലീസ് നിർദ്ദേശിച്ചതിനെത്തുടർന്നാണ് സ്വാമിയും അനുയായികളും പ്രതിഷേധിച്ചത്. പത്ത് ദിവസത്തോളം സംഭവസ്ഥലത്ത് പ്രതിഷേധിച്ച ശേഷമാണ് സ്നാനം നടത്താതെ അദ്ദേഹം മടങ്ങിയത്. ഇതിനെതിരെ ബി.ജെ.പി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. അധികാരം തലയ്ക്ക് പിടിച്ച ബി.ജെ.പി ശങ്കരാചാര്യ സമൂഹത്തെ അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ശങ്കരാചാര്യരും അനുയായികളും ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിനാലാണ് ഇടപെടേണ്ടി വന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
qadfdsadfas


