കുവൈത്ത് മറൈൻ ഷോയിൽ തിളങ്ങി ഖത്തർ പവിലിയൻ
ഷീബ വിജയൻ
അൽ ഖിറാനിൽ നടക്കുന്ന പ്രഥമ കുവൈത്ത് മറൈൻ ഷോ 2026-ൽ സജീവ സാന്നിധ്യമായി ഖത്തർ. മേഖലയിലെ സമുദ്രോൽപ്പന്ന വ്യവസായാ രംഗത്ത് ഖത്തറിന്റെ സ്വാധീനം വ്യക്തമാക്കുന്നതിനായി ഓൾഡ് ദോഹ പോർട്ടിന്റെ നേതൃത്വത്തിലാണ് പ്രത്യേക ഖത്തർ പവിലിയൻ ഒരുക്കിയിരിക്കുന്നത്. ഹലൂൽ ബോട്ട്, ബൽഹംബർ ബോട്ട്‌സ് ഫാക്ടറി തുടങ്ങി പ്രമുഖ ഖത്തറി നിർമ്മാതാക്കൾ ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഈ പ്രദർശനം ജനുവരി 31 വരെ നീണ്ടുനിൽക്കും. ആധുനിക ബോട്ടുതകളും സമുദ്ര സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നതോടൊപ്പം ബിസിനസ് കൂടിക്കാഴ്ചകൾക്കായി മജ്‌ലിസ് ശൈലിയിലുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി തദ്ദേശീയ കമ്പനികളെ ആഗോള വിപണിയിൽ എത്തിക്കുകയാണ് ഇത്തരം പങ്കാളിത്തങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓൾഡ് ദോഹ പോർട്ട് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
dasdss


