സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി നാട്ടിലേക്ക് മടങ്ങി; ടീം ഹോപ്പിന് നന്ദി പറഞ്ഞ് പ്രദീപ്


പ്രദീപ് പുറവങ്കര / മനാമ

സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി പ്രദീപ് ടീം ഹോപ്പിന്റെ കരുതലിൽ നാട്ടിലേക്ക് മടങ്ങി. ഹിദ്ദിലെ ഒരു കഫറ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിവാസത്തിന് ശേഷം തുടർചികിത്സയ്ക്കായി ജനുവരി 2-ന് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. സന്നദ്ധ സംഘടനയായ ടീം ഹോപ്പിന്റെ കാര്യക്ഷമമായ ഇടപെടലാണ് ഇദ്ദേഹത്തിന്റെ മടക്കം വേഗത്തിലാക്കിയത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രദീപിന് തുണയായി ടീം ഹോപ്പ് അംഗം റഫീഖ് വിമാനയാത്രയിൽ ഉടനീളം കൂടെയുണ്ടായിരുന്നു.

പ്രദീപ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയം മുതൽ അദ്ദേഹത്തിന്റെ സ്പോൺസറുമായി ചേർന്ന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകാൻ ടീം ഹോപ്പ് പ്രവർത്തകർ മുൻപന്തിയിലുണ്ടായിരുന്നു. യാത്രയാകുന്ന വേളയിൽ ടീം ഹോപ്പ് വക ഗൾഫ് കിറ്റും അദ്ദേഹത്തിന് കൈമാറി. സുരക്ഷിതമായി നാട്ടിലെത്തിയ പ്രദീപ് തനിക്ക് ലഭിച്ച വലിയ പിന്തുണയ്ക്ക് ടീം ഹോപ്പ് പ്രവർത്തകരോടും സ്പോൺസറോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

article-image

fgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed