ഐ.സി.ആർ.എഫിന് കൈത്താങ്ങായി ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥികൾ; ഡ്രൈ റേഷൻ കിറ്റുകൾ വിതരണം ചെയ്തു
പ്രദീപ് പുറവങ്ക / മനാമ
സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ളവരെ സഹായിക്കുന്നതിനായി ഏഷ്യൻ സ്‌കൂൾ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് ടീം സമാഹരിച്ച ഡ്രൈ റേഷൻ കിറ്റുകൾ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷന് (ഐ.സി.ആർ.എഫ് ബഹ്‌റൈൻ) കൈമാറി. വിദ്യാർത്ഥികളുടെ സാമൂഹിക ഉത്തരവാദിത്തവും കാരുണ്യപ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു ഈ സംരംഭം.
സോഹം പണ്ഡിറ്റ് (ചെയർ), ദിയ മിട്ടാജ് (വൈസ് ചെയർ), മെറിൻ ജിബി (ഫിനാൻസ് ഹെഡ്), ശ്രവ്യ തക്കെല്ലപതി (കമ്മ്യൂണിക്കേഷൻ ഹെഡ്), തനിഷ് മുഖർജി (ഓർഗനൈസേഷൻ ഹെഡ്) എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ ഈ മാതൃകാപരമായ പ്രവർത്തനത്തെ ഐ.സി.ആർ.എഫ് ഭാരവാഹികൾ അഭിനന്ദിച്ചു.
ഭക്ഷ്യസഹായം ആവശ്യമുള്ള വ്യക്തികൾക്കും, ഈ പദ്ധതിയിലേക്ക് സംഭാവന നൽകാൻ താല്പര്യമുള്ളവർക്കും ഐ.സി.ആർ.എഫ് ഹെൽപ്പ്‌ലൈൻ നമ്പറുകളായ 35990990, 38415171 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
േ്ോേ്

