രാഹുലിന് പിന്തുണ: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് ഡിസിസി നോട്ടീസ്; മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി


ഷീബ വിജയൻ

പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടിക്കൊരുങ്ങുന്നു. പാർട്ടിയുടെ നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ശ്രീനാദേവിയിൽ നിന്നും വിശദീകരണം തേടി.

രാഹുലിനെ 'അതിജീവിതൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ശ്രീനാദേവി ഫേസ്ബുക്ക് ലൈവിൽ സംസാരിച്ചത് പൊതുജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ച് തെറ്റിദ്ധാരണയും അവമതിപ്പും ഉണ്ടാക്കിയതായി ഡിസിസി വിലയിരുത്തി. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വിഷയത്തിൽ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. ശ്രീനാദേവി നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. നോട്ടീസിന് മറുപടി നൽകുമെന്ന് ശ്രീനാദേവി അറിയിച്ചു.

article-image

ewrrsdedfsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed