രാഹുൽ കേസിൽ വഴിത്തിരിവ്; എം.എൽ.എയെ കാണാൻ അതിജീവിത സമയം ചോദിച്ചെന്ന് ഫെനി നൈനാൻ, ചാറ്റുകൾ പുറത്ത്
ഷീബ വിജയൻ
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പിന്തുണച്ച് സുഹൃത്ത് ഫെനി നൈനാൻ രംഗത്ത്. പീഡനം നടന്നുവെന്ന് പറയുന്ന കാലയളവിന് ശേഷം അതിജീവിത അയച്ചതെന്ന് അവകാശപ്പെടുന്ന വാട്സാപ്പ് ചാറ്റുകളാണ് ഫെനി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പരാതിക്കാരിക്ക് എം.എൽ.എയെ സ്വകാര്യമായി കാണാൻ താല്പര്യമുണ്ടായിരുന്നുവെന്നും സുരക്ഷിതമായ സ്ഥലം എന്ന നിലയിൽ ഫ്ലാറ്റിൽ വെച്ച് കാണാമെന്ന് അവർ നിർദേശിച്ചതായും ചാറ്റുകൾ സൂചിപ്പിക്കുന്നു.
ബലാത്സംഗം ചെയ്തതായി ആരോപിക്കുന്ന വ്യക്തിയെ മാസങ്ങൾക്ക് ശേഷം വീണ്ടും ഒറ്റയ്ക്ക് കാണാൻ അതിജീവിത താല്പര്യം പ്രകടിപ്പിച്ചതിലെ ലോജിക് എന്താണെന്ന് ഫെനി നൈനാൻ ചോദിക്കുന്നു. രാത്രിയായാലും കുഴപ്പമില്ലെന്നും മൂന്ന് നാല് മണിക്കൂർ സമയം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടതായും ഫെനി ആരോപിച്ചു. തന്റെയും കുടുംബത്തിന്റെയും നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ തെളിവുകൾ പുറത്തുവിടുന്നതെന്നും, പരാതിക്കാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ഒന്നും ചാറ്റുകളിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
swasdadsasd

