റാപ്പ് താരം ഹനുമാൻകൈൻഡ് കൊച്ചിയിലേക്ക്; സംഗീത പര്യടനത്തിന് കേരളത്തിൽ തുടക്കം
ഷീബ വിജയൻ
കൊച്ചി: ലോകപ്രശസ്ത റാപ്പ് താരം ഹനുമാൻകൈൻഡ് (സൂരജ് ചെറുകാട്) ആദ്യമായി കേരളത്തിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നു. 'ഹോം റൺ' എന്ന് പേരിട്ടിരിക്കുന്ന സംഗീത പര്യടനത്തിന് ജനുവരി 18-ന് കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ തുടക്കമാകും. ഈ വർഷത്തെ താരത്തിന്റെ ആദ്യ പരിപാടിയാണിത്.
പൊന്നാനിയിലെ മരണക്കിണറിൽ ചിത്രീകരിച്ച 'ബിഗ് ഡാഗ്‌സ്' എന്ന ആൽബത്തിലൂടെ ആഗോള ശ്രദ്ധ നേടിയ ഹനുമാൻകൈൻഡ്, മലയാളികൾക്ക് അഭിമാനമായി മാറിയ കലാകാരനാണ്. കൊച്ചിയിലെ പരിപാടിക്ക് ശേഷം ബംഗളൂരു, ലോസ് ആഞ്ചലസ്, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലും അദ്ദേഹം പരിപാടികൾ അവതരിപ്പിക്കും. നിലവിൽ 278 മില്യണിലധികം കാഴ്ചക്കാരുമായി കുതിക്കുന്ന ബിഗ് ഡാഗ്‌സിന്റെ ലൈവ് പെർഫോമൻസ് കാണാൻ വലിയ ആവേശത്തിലാണ് ആരാധകർ.
aqsASASASASDASDS

