ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും ജയിലിലേക്ക്; കസ്റ്റഡി കാലാവധി അവസാനിച്ചു
ഷീബ വിജയൻ
തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ പോലീസ് കസ്റ്റഡി കാലാവധി പൂർത്തിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അദ്ദേഹത്തെ ഉടൻ തന്നെ മാവേലിക്കര ജയിലിലേക്ക് മാറ്റും. അതേസമയം, രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ചോദ്യം ചെയ്യലിനോട് രാഹുൽ പൂർണ്ണമായി സഹകരിച്ചില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. തന്റെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിനായി പാസ്‌വേഡ് നൽകാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ, പരാതിക്കാരിക്കൊപ്പം തിരുവല്ലയിലെ ഹോട്ടലിൽ എത്തിയിരുന്നുവെന്ന് രാഹുൽ സമ്മതിച്ചിട്ടുണ്ട്. ഈ ഹോട്ടലിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ASASASDADS

