ശബരിമലയിൽ വിചിത്രമായ മോഷണം: വിദേശ കറൻസികൾ വായ്ക്കുള്ളിലാക്കി കടത്തിയ ദേവസ്വം ജീവനക്കാർ പിടിയിൽ
ഷീബ വിജയൻ
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഭണ്ഡാരത്തിൽ നിന്നും വിദേശ കറൻസികളും സ്വർണ്ണവും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച രണ്ട് ദേവസ്വം താത്കാലിക ജീവനക്കാർ പിടിയിലായി. ആലപ്പുഴ സ്വദേശികളായ എം.ജി. ഗോപകുമാർ (51), സുനിൽ ജി. നായർ (51) എന്നിവരെയാണ് ദേവസ്വം വിജിലൻസ് പിടികൂടിയത്. സന്നിധാനം പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ജോലി കഴിഞ്ഞു മടങ്ങുമ്പോൾ നടത്തിയ പരിശോധനയിലാണ് പ്രതികളുടെ വായ നിറഞ്ഞിരിക്കുന്നത് കണ്ട് വിജിലൻസിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വായ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മലേഷ്യൻ കറൻസി, യൂറോ, കനേഡിയൻ ഡോളർ, യുഎഇ ദിർഹം തുടങ്ങിയവ കണ്ടെടുത്തു. ഇവരുടെ മുറികളിൽ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് ഇന്ത്യൻ രൂപയും സ്വർണ്ണ ലോക്കറ്റും കണ്ടെടുത്തിട്ടുണ്ട്. വിദേശ കറൻസികൾ നനഞ്ഞാലും കേടാകാത്ത പ്രത്യേക കോട്ടിംഗ് ഉള്ളതിനാലാണ് വായ്ക്കുള്ളിലിട്ട് കടത്താൻ പ്രതികൾ ശ്രമിച്ചതെന്ന് വിജിലൻസ് അറിയിച്ചു.
qweadeqswewq


