കുവൈത്തിൽ‍ കാർട്ടൺ മാലിന്യങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചു


കുവൈത്തിൽ‍  കാർട്ടൺ മാലിന്യങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചു. മൂന്ന് മാസത്തേക്കാണ് നിരോധനമെന്ന് വാണിജ്യ വ്യവസായ മന്ത്രിയും പൊതു വ്യവസായ അതോറിറ്റി ചെയർമാനുമായ അബ്ദുല്ല അൽ ജൊവാൻ വ്യക്തമാക്കി.കാർട്ടൺ ബോക്സുകൾ റീസൈക്കിൾ ചെയ്യുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ തീരുമാനമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

കാർട്ടൺ കുവൈത്ത് ഫാക്ടറികളുടെ അടിസ്ഥാന വസ്തുവാണ്. പ്രാദേശിക ഫാക്ടറികൾക്ക് പ്രതിമാസം 30,000 ടൺ വരെ കാർട്ടൺ ആവശ്യമാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം പറഞ്ഞു. റീസൈക്ലിംഗിലൂടെ വിവിധ വസ്തുക്കളുടെ പുനരുൽപാദനം രാജ്യത്തിന് പ്രധാനമാണെന്നും പരിസ്ഥിതി സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ ഡ്രെയിനേജ് തടയൽ എന്നിവക്ക് ഇത് അനിവാര്യമാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

article-image

dfsdf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed