ഗുരുദേവ സോഷ്യൽ സൊസൈറ്റി ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു; കെ.ജി. ബാബുരാജനെ ആദരിച്ചു


പ്രദീപ് പുറവങ്കര/മനാമ 

സൽമാനിയ കാനു ഗാർഡൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ (ജി.എസ്.എസ്) ആഭിമുഖ്യത്തിൽ 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സൊസൈറ്റിയിലെ കുമാരനാശാൻ ഹാളിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ശിവഗിരി തീർഥാടന കമ്മിറ്റി മുൻ ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ.ജി. ബാബുരാജൻ സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു. ശ്രീനാരായണീയ ദർശനങ്ങൾ ആഗോളതലത്തിൽ എത്തിക്കുന്നതിൽ വഹിച്ച പങ്കും വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിച്ചതും കണക്കിലെടുത്ത്, ഈ വർഷത്തെ ഡോ. പൽപ്പു മെമ്മോറിയൽ അവാർഡ് നേടിയ കെ.ജി. ബാബുരാജനെ ചടങ്ങിൽ സൊസൈറ്റി ആദരിച്ചു. കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം മിഥുൻ മോഹൻ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു.

ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കാൻ പോകുന്ന ജി.എസ്.എസ് ചെയർമാൻ സനീഷ് കൂറുമുള്ളിലിനെയും സംഘാംഗങ്ങളെയും രാജേഷ് നമ്പ്യാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് തീർത്ഥാടന ഘോഷയാത്രയ്ക്കുള്ള ധർമ്മപതാക കെ.ജി. ബാബുരാജൻ കൈമാറി.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും ലേഡീസ് വിംഗ് സെക്രട്ടറി സിന്ധു റോയി ആശംസയും അറിയിച്ചു. ശ്രീജ സനീഷ് മുഖ്യ അവതാരകയായ പരിപാടിക്ക് വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി. സൊസൈറ്റിയിലെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

dsfdsds

article-image

vcbdf

article-image

adsfdfsdfsa

article-image

adsadsads

You might also like

  • Straight Forward

Most Viewed