എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദം: ബിജെപി കൗൺസിലർക്കെതിരെ വി.കെ. പ്രശാന്ത്


ഷീബ വിജയൻ

തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ നിർദ്ദേശത്തിനെതിരെ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. കരാർ കാലാവധി തീരാതെ ഓഫീസ് ഒഴിയില്ലെന്ന് പ്രശാന്ത് വ്യക്തമാക്കി. മര്യാദയില്ലാത്ത നടപടിയാണിതെന്നും കൗൺസിലർക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, കോർപ്പറേഷൻ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ എംഎൽഎ കൈയടക്കിയിരിക്കുകയാണെന്നും കൗൺസിലർക്ക് പ്രവർത്തിക്കാൻ സ്ഥലമില്ലെന്നുമാണ് ആർ. ശ്രീലേഖയുടെ വാദം. വാടക കെട്ടിടം എംഎൽഎയുടെ വാർഡിലായതിനാലാണ് ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും ബിജെപി വ്യക്തമാക്കുന്നു.

article-image

asdsds

You might also like

  • Straight Forward

Most Viewed