'കോൺഗ്രസുകാർ ബിജെപിയിൽ പോയിട്ടില്ല; മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്': മറുപടിയുമായി വി.ഡി. സതീശൻ
ഷീബ വിജയൻ
പത്തനംതിട്ട: മറ്റത്തൂർ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ വിമർശനം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മറ്റത്തൂരിൽ കോൺഗ്രസ് പ്രവർത്തകർ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും പാർട്ടി തീരുമാനം ലംഘിച്ച് മറ്റൊരു വിമതനെ പിന്തുണച്ചതാണ് ഉണ്ടായതെന്നും സതീശൻ വ്യക്തമാക്കി. ഒരു വിമതൻ സിപിഎം പിന്തുണയോടെ പ്രസിഡന്റാകാൻ ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കാനാണ് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
"അമിത് ഷായും മോദിയും എവിടെ ഒപ്പിടാൻ പറഞ്ഞാലും അത് ചെയ്യുന്നയാളാണ് പിണറായി വിജയൻ. എന്നിട്ടാണ് ഒരു പഞ്ചായത്തിലെ കാര്യത്തിൽ കോൺഗ്രസിനെ പരിഹസിക്കാൻ വരുന്നത്. കോൺഗ്രസുകാർ ബിജെപിയിൽ പോകണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഈ പരിഹാസം പറയുന്നത്," സതീശൻ തിരിച്ചടിച്ചു. മറ്റത്തൂരിലെ പാർട്ടി തീരുമാനം ലംഘിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dsfgffgf
