ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടംനേടി ട്രംപ്


ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിൽ ആദ്യമായി ഇടംനേടി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 6.5 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിലാണ് ട്രംപ് ഇടംനേടിയത്. ആസ്തി 4 ബില്യൺ ഡോളറിലധികം വർദ്ധിച്ചു. ബിസിനസ് വഞ്ചനാക്കേസിൽ 464 മില്യൺ ഡോളർ പിഴയൊടുക്കാൻ ന്യൂയോർക്ക് കോടതി വിധിച്ചതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. ഹോട്ടലുകൾ, ഓഫീസ് കെട്ടിടങ്ങൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ഗോൾഫ് കോഴ്‌സുകൾ, എസ്റ്റേറ്റുകൾ എന്നിവ ട്രംപിന്റെ കൈവശമുണ്ട്. 40 വാൾ സ്ട്രീറ്റ്, ന്യൂയോർക്കിലെ ഒരു ഓഫീസ് കെട്ടിടം, മാൻഹട്ടനിലെ ട്രംപ് ടവർ, ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ−എ−ലാഗോ റിസോർട്ട് എന്നിങ്ങനെയുള്ള വിലപിടിപ്പുള്ള നിരവധി സ്വത്തുക്കൾക്കുടമയാണ് ട്രംപ്. 

2021 ജൂണിലെ കണക്കുകൾ പ്രകാരം 37,000 കോടി രൂപയായിരുന്നു ട്രംപിന്റെ ആകെ ആസ്തി. അതേസമയം, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനും ഡോണാൾ‍ഡ് ട്രംപും പ്രസിഡന്‍റ് ഏറ്റുമുട്ടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 2020 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പോരാട്ടം 2024 ലും ആവർ‍ത്തിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

article-image

ssgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed