പാൻ-ആധാർ ലിങ്കിങ്: ഡിസംബർ 31 അവസാന തീയതി; വീഴ്ച വരുത്തിയാൽ 1000 രൂപ പിഴ
ഷീബ വിജയൻ
ന്യൂഡൽഹി: പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഡിസംബർ 31-ന് അവസാനിക്കും. നിശ്ചിത സമയത്തിനകം ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് 2026 ജനുവരി 1 മുതൽ പ്രവർത്തനരഹിതമാകും. ലിങ്ക് ചെയ്യാത്തവർക്ക് 1,000 രൂപ പിഴ ഒടുക്കേണ്ടി വരുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
പാൻ പ്രവർത്തനരഹിതമായാൽ ഐടിആർ ഫയൽ ചെയ്യാനോ, ബാങ്ക് അക്കൗണ്ട് തുടങ്ങാനോ, 50,000 രൂപയ്ക്ക് മുകളിൽ പണമിടപാടുകൾ നടത്താനോ സാധിക്കില്ല. ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ വഴി 1,000 രൂപ ഫീസ് അടച്ച് ഓൺലൈനായി പാൻ-ആധാർ ലിങ്കിങ് പൂർത്തിയാക്കാവുന്നതാണ്.
aqsSAa
