ബഹ്‌റൈനിൽ 60,000 ദിനാറിന്റെ കേബിൾ മോഷണം: ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ
പ്രദീപ് പുറവങ്കര/മനാമ
മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻതോതിൽ വൈദ്യുതി കേബിളുകളും വയറുകളും മോഷ്ടിച്ച സംഭവത്തിൽ ഏഷ്യൻ സ്വദേശികളെ ബഹ്‌റൈൻ പോലീസ് അറസ്റ്റ് ചെയ്തു. 33 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏകദേശം 60,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന സാധനങ്ങളാണ് ഇവർ കവർന്നത്.
മോഷണത്തെക്കുറിച്ച് പരാതികൾ ലഭിച്ചതിനെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഊർജിതമായ അന്വേഷണം നടത്തിയിരുന്നു. ശാസ്ത്രീയമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിലാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായവരിൽ നിന്ന് മോഷ്ടിച്ച കേബിളുകളും മോഷണത്തിനായി ഉപയോഗിച്ച അത്യാധുനിക ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.
asdasdsa
