കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ‘വിന്റർ ക്യാമ്പ്’ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര/മനാമ
കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സാക്കിറിൽ വെച്ച് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസ ലോകത്തെ കൊയിലാണ്ടിക്കാരുടെ ഒത്തുചേരലായ ക്യാമ്പിൽ ക്രിസ്തുമസ് ആഘോഷങ്ങളും വിപുലമായ പരിപാടികളോടെ അരങ്ങേറി.
ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ഒപ്പനയും ഗാനമേളയും കാണികൾക്ക് ഹൃദ്യമായ അനുഭവമായി. ആഘോഷങ്ങൾക്ക് ആവേശം പകർന്നുകൊണ്ട് പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരങ്ങൾ ക്യാമ്പിലെ പ്രധാന ആകർഷണമായിരുന്നു. രാത്രിയിൽ നടന്ന ക്യാമ്പ് ഫയറോടെയാണ് പരിപാടികൾ സമാപിച്ചത്. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റിയും വനിതാ വിഭാഗവും ക്യാമ്പിന് നേതൃത്വം നൽകി
dfsdfsdfs
