യാത്രക്കാരെല്ലാം കുവൈത്തിലേക്കു വരുമ്പോൾ വിരലയാളം രേഖപ്പെടുത്തണം


കുവൈത്ത് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ബയോമെട്രിക് വിരലടയാള സംവിധാനം എല്ലാ പ്രവേശന കവാടങ്ങളിലേക്കും വ്യാപിപ്പിച്ചു. സ്വദേശി, വിദേശി യാത്രക്കാരെല്ലാം കുവൈത്തിലേക്കു വരുമ്പോൾ വിരലയാളം രേഖപ്പെടുത്തണം. ഇതുവരെ വിരലടയാളം  രേഖപ്പെടുത്താത്തവർക്ക് ഷോപ്പിങ് മാളുകളിലെ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനാകുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ജനുവരിയിൽ മാത്രം എയർ‍പോർട്ടിൽ 26,238 പേർ ബയോമെട്രിക് രേഖപ്പെടുത്തിയിരുന്നു. 

ബയോമെട്രിക് ഇവിടെയെല്ലാം ഹവല്ലി, ഫർവാനിയ, അഹ്മദി, മുബാറക് അൽ കബീർ, അൽജഹ്റ (സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും) എന്നീ ഗവർണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലും പഴ്സനൽ ഇൻവെസ്റ്റിഗേറ്റിങ് ഡിപ്പാർട്ട്മെന്റ്, അലിസബാഹ് അ‍ൽ സാലിം വിരലടയാള കേന്ദ്രം, അൽജഹ്റയിലെ പഴ്സനൽ ഐഡന്റിഫിക്കേഷൻ ഫിങ്കർ പ്രിന്റിങ് കമ്പനി (വിദേശികൾക്കു മാത്രം), ദ് അവന്യൂ മാൾ, 360 മാൾ, അൽഖൂത് മാൾ, ദ് കാപിറ്റൽ മാൾ, ദ് മിനിസ്ട്രീസ് കോംപ്ലസക്സ് എന്നിവിടങ്ങളിലും വിരലടയാളം രേഖപ്പെടുത്താൻ സൗകര്യമുണ്ട്.

article-image

adsfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed