അടുത്ത ഒപെക് യോഗം കുവൈത്തിൽ

അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ (ഒപെക്) അടുത്ത യോഗം കുവൈത്തിൽ നടക്കും. ദോഹയിൽ ചേർന്ന ഒപെക് മന്ത്രിമാരുടെ കൗൺസിൽ ഇതിന് അംഗീകാരം നൽകി. 2024 അവസാനത്തോടെയാകും കുവൈത്തിൽ യോഗം ചേരുക. അംഗരാജ്യങ്ങളിലെ എണ്ണ−ഊർജ മന്ത്രിമാരുടെ സാന്നിധ്യത്തിൽ 111ആം അജണ്ട മിനിസ്റ്റീരിയൽ കൗൺസിലിന്‍റെ ചർച്ചയിലാണ് തീരുമാനമെന്ന് ഒപെക് അറിയിച്ചു.
ഇറാഖ് ഊർജകാര്യ ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഹയാൻ അൽ സവാദിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 2024ലെ കരട് എസ്റ്റിമേറ്റ് ബജറ്റ്, പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ, സംവിധാനങ്ങളുടെയും നിയമങ്ങളുടെയും അവലോകനം, ഊർജ മേഖലയിൽ പുതിയ സംഭവവികാസങ്ങൾ എന്നിവ വിലയിരുത്തി. ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവ് തുടർനടപടികൾ, ആഗോള പെട്രോളിയം സാഹചര്യങ്ങൾ, പരിസ്ഥിതി കാര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സാങ്കേതിക പഠനങ്ങൾ തയാറാക്കുന്നതിൽ ജനറൽ സെക്രട്ടേറിയറ്റിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
്േി്ി