കുവൈത്തില്‍ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ വർധിക്കുന്നു


കുവൈത്തില്‍ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ വർധിക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം 28,190 കുവൈത്തികളാണ് രാജ്യത്ത് തൊഴിലിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 5.75 ശതമാനമായി ഉയര്‍ന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി സ്ത്രീകളിലാണ് തൊഴിലില്ലായ്മ കൂടുതലുള്ളത്. സ്വദേശിവത്കരണ നീക്കങ്ങൾ ശക്തമായി തുടരുമ്പോഴും രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ സ്വദേശികളുടെ തോത് കുറഞ്ഞുവരുന്നതിനെ ആശങ്കയോടെയാണ് അധികൃതർ കാണുന്നത്. 

സർക്കാർ ജോലിക്കാണ് ഭൂരിഭാഗം സ്വദേശികളും താൽപര്യപ്പെടുന്നത്. അതിനിടെ സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമവും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിവർഷം പതിനായിരക്കണക്കിന്  സ്വദേശി യുവാക്കളാണ്  ബിരുദപഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 24.75 ലക്ഷം പ്രവാസികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 8,11,000 പേര്‍ ഗാര്‍ഹിക തൊഴിലാളികളും 15.47 ലക്ഷം പേര്‍ സ്വകാര്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 1,12,000 വിദേശികളാണ് ജോലി എടുക്കുന്നത്.

article-image

fgh

You might also like

Most Viewed