ഒമാനിൽ 424 പേർ‍ക്ക് ജയിൽ മോചനം


ഒമാനിൽ ജയിലുകളിൽ‍ കഴിയുന്ന 424 പേർ‍ക്ക് മോചനം. ഒമാൻ‍ ലോയേഴ്‌സ് അസോസിയേഷന്റെ ∍ഫാക് കുറുബാ പദ്ധതി മുഖാന്തരമാണ് മോചനം സാധ്യമായത്. മസ്‌കത്ത് ഗവർ‍ണറേറ്റിൽ‍ നിന്ന് 160 പേരെയാണ് ജയിൽ‍ മോചിപ്പിച്ചത്. നേരത്തെ 447  ആളുകളെ പദ്ധിതിയിലൂടെ മോചിപ്പിച്ചിരുന്നു. ഇതോടെ ആകെ മോചിതരായവരുടെ എണ്ണം 817 ആയി. ചെറിയ കുറ്റങ്ങൾ‍ക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർ‍ന്ന് ജയിലിലായവരെ മോചിപ്പിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ.

പൊതു ജനങ്ങളിൽ‍നിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ൽ‍ ആരംഭിച്ച പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ ജയിൽ‍ മോചിതരായിരിക്കുന്നത്

You might also like

  • Straight Forward

Most Viewed