കലൂർ സ്റ്റേഡിയം അപകടം: കേസ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു


ഷീബ വിജയൻ

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ ഉമ തോമസ് എം.എൽ.എയ്ക്ക് പരിക്കേറ്റ സംഭവത്തിലെ പോലീസ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്‌കർ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജനീഷ് നൽകിയ ഹർജിയിലാണ് കോടതി നടപടി. പാലാരിവട്ടം പോലീസ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കഴിഞ്ഞ ഡിസംബർ 29-ന് നടന്ന പരിപാടിക്കിടെ താത്കാലികമായി കെട്ടിയ ബാരിക്കേഡ് തകർന്ന് 20 അടിയോളം താഴ്ചയിലേക്ക് വീണാണ് ഉമ തോമസിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ മതിയായ സുരക്ഷയൊരുക്കാത്തതിന് കൊച്ചി കോർപ്പറേഷൻ, ജി.സി.ഡി.എ, സംഘാടകർ എന്നിവർക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.എൽ.എ വക്കീൽ നോട്ടീസ് അയച്ചിരുന്നു. 47 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ഉമ തോമസ് ആശുപത്രി വിട്ടത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് പ്രധാന ആരോപണം.

article-image

fadfdsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed