വിഴിഞ്ഞം ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫിൽ നിന്ന് വാർഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ്; ബി.ജെ.പി മൂന്നാം സ്ഥാനത്ത്
ഷീബ വിജയൻ
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി കെ.എച്ച്. സുധീർ ഖാൻ 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ രണ്ട് തവണയും സി.പി.എം കൈവശം വെച്ചിരുന്ന സീറ്റാണ് ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിച്ചത്. ഇതോടെ കോർപ്പറേഷനിൽ യു.ഡി.എഫിന്റെ അംഗസംഖ്യ 20 ആയി ഉയർന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. നൗഷാദ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, വലിയ പ്രതീക്ഷയോടെ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി സർവശക്തിപുരം ബിനു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിഴിഞ്ഞത്ത് വിജയിച്ച് കോർപ്പറേഷൻ ഭരണത്തിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. ഇരുമുന്നണികൾക്കും വിമത ഭീഷണി ഉണ്ടായിരുന്നെങ്കിലും അത് മറികടന്നാണ് യു.ഡി.എഫ് വിജയം നേടിയത്. സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്നാണ് വിഴിഞ്ഞത്ത് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്.
asasas

