ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ
ഷീബ വിജയൻ
പത്തനംതിട്ട: ബലാത്സംഗ പരാതിയിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കാനുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. 15-ാം തീയതി വൈകുന്നേരം രാഹുലിനെ വീണ്ടും കോടതിയിൽ ഹാജരാക്കണം.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. തന്നെ പൊതുമധ്യത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രാഹുലും ആരോപിച്ചു. കസ്റ്റഡി കാലാവധിയിൽ പത്തനംതിട്ടയിലെ ഹോട്ടലിലും അടൂർ, പാലക്കാട് എന്നിവിടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) തീരുമാനം. രാഹുലിന്റെ ജാമ്യാപേക്ഷ കോടതി 16-ന് പരിഗണിക്കും.
xzdxzdsad

