ഇലക്ട്രിക് വാഹനങ്ങളിലെ തീപിടുത്തം: തൽ‍ക്കാലം പുതിയ മോഡലുകൾ‍ പുറത്തിറക്കരുതെന്ന് കേന്ദ്രം


ഇലക്ട്രിക് വാഹനങ്ങളിൽ‍ തീപിടിച്ച് അപകടമുണ്ടായ സംഭവങ്ങൾ‍ വർ‍ധിക്കുന്ന പശ്ചാത്തലത്തിൽ‍ കടുത്ത നടപടിയുമായി കേന്ദ്രം. അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ‍ കഴിയുന്നതുവരെ കമ്പനികൾ‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകൾ‍ ലോഞ്ച് ചെയ്യരുതെന്നാണ് നിർ‍ദേശം. ഇലക്ട്രിക് വാഹനങ്ങൾ‍ക്ക് സർ‍ക്കാർ‍ പ്രോത്സാഹനം നൽ‍കുന്നതിന്റേയും ഇന്ധനവില വർ‍ധിക്കുന്നതിന്റേയും പശ്ചാത്തലത്തിൽ‍ നിരവധി സ്റ്റാർ‍ട്ട് അപ്പുകളാണ് പുതിയ മോഡലുകൾ‍ ലോഞ്ച് ചെയ്യാൻ തയാറായിരുന്നത്.

തീപടർ‍ന്ന് അപകടം റിപ്പോർ‍ട്ട് ചെയ്ത മോഡലുകൾ‍ വിപണിയിൽ‍ നിന്ന് നീക്കം ചെയ്യണമെന്ന് നിർ‍ദേശിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കമ്പനികൾ‍ വാഹന നിർ‍മാണത്തിൽ‍ അശ്രദ്ധ കാണിച്ചെന്ന് കണ്ടെത്തിയാൽ‍ കനത്ത പിഴ ചുമത്തുമെന്നും കേന്ദ്രം വാഹനനിർ‍മാതാക്കളെ അറിയിച്ചിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയാണ് സർ‍ക്കാരിന് പ്രധാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ‍ സർ‍ക്കാർ‍ തിങ്കളാഴ്ച ഇലക്ട്രിക് വാഹന നിർ‍മാതാക്കളുടെ യോഗം വിളിച്ചുചേർ‍ത്തിരുന്നു. തീപിടിച്ച വാഹനങ്ങളിൽ‍ ഒല, ഒകിനാവ, പ്യുവർ‍ ഇവി എന്നീ പ്രമുഖ കമ്പനികളുടെ വാഹനങ്ങളും ഉൾ‍പ്പെടുന്നുണ്ട്.

You might also like

Most Viewed