മാസപ്പടി കേസ്: ഡൽഹി ഹൈക്കോടതിയിൽ അന്തിമവാദം ഇന്ന് ആരംഭിക്കും
ഷീബ വിജയൻ
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും അവരുടെ സ്ഥാപനമായ എക്സാലോജിക്കും ഉൾപ്പെട്ട മാസപ്പടി കേസിൽ ഡൽഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണിച്ചപ്പോൾ അന്വേഷണ ഏജൻസിയായ എസ്.എഫ്.ഐ.ഒയുടെ (SFIO) അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം മാറ്റിവെച്ചിരുന്നു. അന്ന് എസ്.എഫ്.ഐ.ഒയുടെ നിലപാടിനെ കപിൽ സിബൽ അടക്കമുള്ള അഭിഭാഷകർ രൂക്ഷമായി വിമർശിച്ചിരുന്നു.
സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് നൽകാത്ത സേവനത്തിനായി ഒരു കോടി 72 ലക്ഷം രൂപ വീണയും എക്സാലോജിക്കും കൈപ്പറ്റിയെന്നാണ് ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനു പുറമെ വായ്പ എന്ന നിലയിലും പണം കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കത്തിനെതിരെ എക്സാലോജിക് നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
saasdads

