മകരവിളക്കിന് സജ്ജമായി ശബരിമല; സുരക്ഷയ്ക്കായി രണ്ടായിരത്തോളം പോലീസുകാർ സന്നിധാനത്ത്


ഷീബ വിജയൻ

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിവിധ പോയിന്റുകളിലായി വിന്യസിച്ചു. നിലവിൽ സന്നിധാനത്തുള്ള 1534 സേനാംഗങ്ങൾക്ക് പുറമെ അഞ്ഞൂറോളം പേർ കൂടി സുരക്ഷാ ചുമതലയ്ക്കായി എത്തും. ഇന്ന് വൈകിട്ട് 6.20-ഓടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തുന്നതോടെ ദീപാരാധനയും മകരജ്യോതി ദർശനവും നടക്കും. സുഗമമായ ദർശനത്തിനും സുരക്ഷിതമായി മലയിറങ്ങുന്നതിനും ഭക്തർ പോലീസ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സ്പെഷ്യൽ ഓഫീസർ സുജിത് ദാസ് അറിയിച്ചു.

മകരജ്യോതി ദർശനത്തിനായി പാണ്ടിത്താവളം, ശരംകുത്തി തുടങ്ങിയ നിശ്ചിത വ്യൂ പോയിന്റുകൾ ഭക്തർക്ക് ഉപയോഗിക്കാം. അപകടസാധ്യതയുള്ളതിനാൽ മരങ്ങളിൽ കയറുന്നതും വനത്തിനുള്ളിൽ പാചകം ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ദർശനത്തിന് ശേഷം പമ്പയിലേക്ക് മടങ്ങുന്നതിനായി മൂന്ന് പ്രത്യേക റൂട്ടുകളാണ് പോലീസ് നിശ്ചയിച്ചിരിക്കുന്നത്. ഭക്തർക്ക് മടങ്ങാനായി പമ്പയിൽ കെഎസ്ആർടിസി ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ

article-image

deweqwqwqweew3qewq

You might also like

  • Lulu Exchange
  • Straight Forward

Most Viewed