ലോക്സഭയിൽ എംപിമാർക്ക് മാതൃഭാഷയിൽ സംസാരിക്കാം


ഷീബ വിജയൻ

ന്യൂഡൽഹി: ലോക്‌സഭയിൽ എംപിമാർക്ക് മലയാളം ഉൾപ്പെടെയുള്ള 22 ഔദ്യോഗിക ഭാഷകളിൽ സംസാരിക്കാനുള്ള വിവർത്തന സംവിധാനം പൂർണ്ണമായി സജ്ജമായതായി സ്പീക്കർ ഓം ബിർള അറിയിച്ചു. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ഈ നൂതന സംവിധാനം വഴി എംപിമാർ സംസാരിക്കുന്നത് തത്സമയം വിവർത്തനം ചെയ്യപ്പെടും. കൂടാതെ, സഭാനടപടികളുടെ വിവരങ്ങൾ അരമണിക്കൂറിനുള്ളിൽ തന്നെ അംഗങ്ങൾക്ക് വാട്‌സ്ആപ്പ് വഴി ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള എല്ലാ ഭാഷകൾക്കും പാർലമെന്റിൽ പ്രാധാന്യം നൽകുന്നത് ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് സ്പീക്കർ പറഞ്ഞു. ചരിത്രത്തിലാദ്യമായി ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവധി ദിനമായ ഞായറാഴ്ച (ഫെബ്രുവരി 1) അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഭയ്ക്കുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പാർലമെന്റിന്റെ അന്തസ്സ് തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dfvfgfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed