കമൽഹാസന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കരുത്; മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിലക്ക്


ഷീബ വിജയൻ

ചെന്നൈ: നടൻ കമൽഹാസന്റെ പേര്, ചിത്രം, 'ഉലകനായകൻ' എന്ന വിശേഷണം എന്നിവ വാണിജ്യാവശ്യങ്ങൾക്കായി അനുമതിയില്ലാതെ ഉപയോഗിക്കുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. തന്റെ സമ്മതമില്ലാതെ ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനം വസ്ത്രങ്ങളിൽ ചിത്രവും പേരും പതിപ്പിച്ചു വിൽക്കുന്നതിനെതിരെ കമൽഹാസൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.

അതേസമയം, കാർട്ടൂണുകളിൽ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുന്നതിന് കോടതി തടസ്സം നിന്നിട്ടില്ല. അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിക്കരുതെന്ന കാര്യം ഇംഗ്ലീഷ്, തമിഴ് പത്രങ്ങളിലൂടെ പരസ്യം നൽകി ജനങ്ങളെ അറിയിക്കാൻ കോടതി നടനോട് നിർദ്ദേശിച്ചു. വിഷയത്തിൽ മറുപടി നൽകാൻ ബന്ധപ്പെട്ട കമ്പനിയോട് ആവശ്യപ്പെട്ട കോടതി, കേസ് ഫെബ്രുവരിയിലേക്ക് മാറ്റി വെച്ചു.

article-image

dsadasdfsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed