യു.പി പിടിക്കാൻ പ്രിയങ്ക ഗാന്ധി നേരിട്ടിറങ്ങുന്നു; കോൺഗ്രസ് ഒരുങ്ങുന്നത് ശക്തമായ പോരാട്ടത്തിന്
ഷീബ വിജയൻ
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിനിൽക്കെ, ബി.ജെ.പി ഭരണത്തിന് അന്ത്യമിടാൻ പ്രിയങ്ക ഗാന്ധി നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. യു.പിയിൽ കോൺഗ്രസിനെ പ്രിയങ്ക തന്നെ നയിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള സൂചനകൾ. ഇതിന്റെ ഭാഗമായി വൻപിച്ച പ്രചാരണ പരിപാടികളാണ് സംസ്ഥാനത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. 30 കേന്ദ്രങ്ങളിൽ ഭരണഘടനാ സംവാദ റാലികളും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിനെതിരായ പ്രതിഷേധങ്ങളും ഉൾപ്പെടുന്ന '100 ദിന കർമ്മപദ്ധതി'ക്ക് പാർട്ടി രൂപം നൽകി.
2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ മത്സരിച്ച കോൺഗ്രസിന് വെറും രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ നേടി പാർട്ടി നില മെച്ചപ്പെടുത്തിയിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രിയങ്കയുടെ നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവിന് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
sxasas

