കുവൈറ്റിൽ ആറുമാസത്തിലധികം പുറത്താണെങ്കിൽ താമസരേഖ സ്വമേധയാ റദ്ദാകും


കുവൈറ്റിൽ ആറ് മാസത്തില്‍ അധികം കുവൈത്തിനു പുറത്ത്‌ കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ദാകുന്ന നിയമം പുനഃസ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ഈ നിയമം കൊവിഡ്‌ പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ചതായിരുന്നു. രാജ്യത്തെ ആരോഗ്യ സ്ഥിതി സാധാരണ നിലയിലേക്ക്‌ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു നിയമം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ ഈ നിയമം വീണ്ടും ബാധകമാക്കിയിരുന്നു. കുടുംബ വിസയിലുള്ളവര്‍ (ആര്‍ട്ടിക്കിള്‍ 22), സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ (ആര്‍ട്ടിക്കിള്‍ 18), സ്വന്തം സ്പോന്‍സര്‍ഷിപ്പിലുള്ളവര്‍ (ആര്‍ട്ടിക്കിള്‍ 24) മുതലായ വിഭാഗങ്ങള്‍ക്കാണു നിയമം ബാധകമാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം ആലോചിക്കുന്നത്‌.

You might also like

Most Viewed