രൂപയുടെ മൂല്യം താഴ്ന്നു; ദുബായിൽ നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികളുടെ തിരക്ക്


രൂപയുടെ മൂല്യം ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതോടെ ദുബായിൽ പണമിടപാട് സ്ഥാപനങ്ങളിൽ തിരക്കേറി. വളരെ പെട്ടെന്നാണു കഴിഞ്ഞദിവസം ദിർഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു   20.60 വരെയായത്. പണമിടപാട് സ്ഥാപനങ്ങൾ ഇന്നലെ പരമാവധി ഒരു ദിർഹത്തിനു 20.45 രൂപ വരെ നൽകി. ഓഹരി വിപണിയുടെ ഇടിവ്, അസംസ്കൃത എണ്ണയുടെ വിലക്കയറ്റം, വിദേശ നിക്ഷേപകരുടെ പിൻമാറ്റം എന്നിവയാണ് രൂപയുടെ മൂല്യം പെട്ടെന്ന് ഇടിയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അസംസ്കൃത എണ്ണയുടെ വില വീണ്ടും ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ്  ഈ രംഗത്തുള്ളവർ  പറയുന്നത്.  

You might also like

Most Viewed