കുവൈത്തിൽ ആരോഗ്യമന്ത്രാലയം ഫീൽഡ് വാക്സിനേഷൻ കാമ്പയിന്‍ ആരംഭിച്ചു


കുവൈത്ത്

ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ആരോഗ്യമന്ത്രാലയം ഫീൽഡ് വാക്സിനേഷൻ കാമ്പയിന്‍ ആരംഭിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴിലെ പ്രൈമറി ഹെൽത്ത് കെയർ സെന്ററൽ അഡിമിനിസ്ട്രേഷന്റെ നേതൃത്വത്തിലാണ് ഫീൽഡ് വാക്സിനേഷൻ കാമ്പയിന് തുടക്കമായത്.

രാജ്യത്തെ വിവിധ പള്ളികളിൽ ജോലിചെയ്യുന്ന ആറായിരത്തോളം വരുന്ന ജീവനക്കാർക്കാണ് തുടക്കത്തിൽ ഫീൽഡ് കാമ്പയിനിലൂടെ വാക്സിൻ നൽകുന്നത്. പള്ളിജീവനക്കാരുടെ വാക്സിനേഷൻ പൂർത്തിയായാൽ ഉടൻ കോ ഓപറേറ്റിവ് സൊസൈറ്റികൾ,പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനികൾ എന്നിവയിലെ ജീവനക്കാർക്കും ബൂസ്റ്റർ ഡോസ് നൽകും. മൂന്നാം ഘട്ടത്തിൽ എണ്ണ മേഖല, ടെലികമ്യൂണിക്കേഷൻ, ഫ്‌ളോർമിൽസ്, ക്ഷീര സംസ്കരണം വാണിജ്യ സമുച്ഛയങ്ങൾ ഗ്യാസ് സ്റ്റേഷനുകൾ എന്നിവയിലെ ജീവനക്കാരെയാണ് പരിഗണിക്കുക. സിനിമ തിയേറ്ററുകൾ, ഹോട്ടൽ റെസ്റ്റോറന്റ്, ബാങ്കുകൾ , ഹുസൈനിയാകൾ എന്നീ മേഖലകളെയുംഫീൽഡ് വാക്സിനേഷൻ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ഇതുവരെ 2,70,000 പേരാണ് ഫീൽഡ് കാമ്പയിൻ വഴി കോവിഡ് പ്രതിരോധ വാക്സിൻ എടുത്തത്. 

You might also like

  • Straight Forward

Most Viewed