കരൂർ ദുരന്തം: വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും; ചാർട്ടേർഡ് വിമാനത്തിൽ ഡൽഹിക്ക് തിരിച്ചു
ഷീബ വിജയൻ
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് ഇന്ന് സിബിഐ ആസ്ഥാനത്ത് ഹാജരാകും. കേസിൽ സാക്ഷിയായാണ് വിജയ്‌യെ സിബിഐ ഉൾപ്പെടുത്തിയിരിക്കുന്നത്. മൊഴി നൽകുന്നതിനായി ചെന്നൈയിൽ നിന്ന് പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചു. വിജയ്‌ക്ക് ഡൽഹിയിൽ കനത്ത സുരക്ഷ ഒരുക്കണമെന്ന് ടിവികെ നേതാക്കൾ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തം നടന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് വിജയ് ഒരു അന്വേഷണ ഏജൻസിക്ക് മുന്നിലെത്തുന്നത്. കരൂരിലെത്താൻ വൈകിയത് എന്തുകൊണ്ട്, വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടോ, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ കാലതാമസം നേരിട്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് വിജയ് മറുപടി നൽകേണ്ടി വരും. നേരത്തെ സംസ്ഥാന സർക്കാർ രൂപീകരിച്ച അന്വേഷണ സംഘത്തിന് മുന്നിൽ വിജയ് ഹാജരായിരുന്നില്ല. കേസിന്റെ ഭാഗമായി നേരത്തെ പാർട്ടി ആസ്ഥാനത്തെ കാരവാനിലടക്കം സിബിഐ പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
XZXSZAS

