രേഖകളില്ലാതെ ബിഹാറിൽ നിന്നെത്തിയ 23 കുട്ടികളെ സി.ഡബ്ല്യു.സിക്ക് കൈമാറി
ഷീബ വിജയൻ
പാലക്കാട്: ബിഹാറിൽ നിന്ന് പഠനാവശ്യത്തിനായി കേരളത്തിലെത്തിയ 23 കുട്ടികളെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പോലീസ് പിടികൂടി. 10-നും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ല്യു.സി) കൈമാറി. ബിഹാറിലെ കിഷൻഗഞ്ച് സ്വദേശികളായ ഇവരെ കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ രണ്ടുമാസത്തെ കോഴ്സിനായി കൊണ്ടുവന്നതാണെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകി. എന്നാൽ കുട്ടികളുടെ കൈവശം കൃത്യമായ രേഖകൾ ഇല്ലാത്തതിനാലാണ് പോലീസ് നടപടിയെടുത്തത്. കുട്ടികളുടെ രേഖകൾ ഹാജരാക്കാൻ ബന്ധപ്പെട്ട സ്ഥാപനത്തോട് സി.ഡബ്ല്യു.സി ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ലും സമാനമായ രീതിയിൽ ബിഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നും എത്തിയ 600-ഓളം കുട്ടികളെ പിടികൂടി തിരിച്ചയച്ചത് വലിയ വിവാദമായിരുന്നു.
aswdadsads

