ഐഎസ്ആർഒയ്ക്ക് തിരിച്ചടി; പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു


ഷീബ വിജയൻ

ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണ പാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാം ഘട്ടത്തിൽ നിയന്ത്രണം നഷ്ടമാവുകയുമായിരുന്നു. വിക്ഷേപിച്ച് 380 സെക്കൻഡിന് ശേഷമാണ് സാങ്കേതിക തകരാർ സംഭവിച്ചതെന്ന് ഐഎസ്ആർഒ ഔദ്യോഗികമായി അറിയിച്ചു.

2026-ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമായിരുന്നു ഇത്. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്എൽവി ദൗത്യം പരാജയപ്പെടുന്നത് എന്നത് ബഹിരാകാശ ഏജൻസിക്ക് വലിയ തിരിച്ചടിയായി. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന പിഎസ്എൽവി-സി 61 ദൗത്യവും പരാജയപ്പെട്ടിരുന്നു. അന്ന് സോളിഡ് മോട്ടർ ചേംബറിലെ മർദ്ദത്തിലുണ്ടായ വ്യതിയാനമാണ് തകരാറിന് കാരണമായത്. പുതിയ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ വിശദമായ പരിശോധന ആരംഭിച്ചു.

article-image

SDASASAD

You might also like

  • Lulu Exchange
  • Straight Forward

Most Viewed