കേരളത്തോട് കേന്ദ്രത്തിന് പകപോക്കൽ; സത്യാഗ്രഹ സമരവുമായി മുഖ്യമന്ത്രി
ഷീബ വിജയൻ
കേരളത്തിന് അർഹതപ്പെട്ട വിഹിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങളെ കേന്ദ്രം തടസ്സപ്പെടുത്തുകയാണെന്നും ബിജെപിക്കും കേന്ദ്രത്തിനും കേരളത്തോട് പകപോക്കൽ മനോഭാവമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അർഹതയില്ലാത്തതൊന്നും കേരളം ചോദിക്കുന്നില്ലെന്നും പാരമ്യത്തിലെത്തിയ ഈ അമിതാധികാര പ്രവണതയ്ക്കെതിരെ നാടിനെ സ്നേഹിക്കുന്നവർ ഒന്നിച്ച് ശബ്ദമുയർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
qwswaqqwsqw

