ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിൽ; സബർമതിയിൽ സ്വീകരണം നൽകി പ്രധാനമന്ത്രി


ഷീബ വിജയൻ

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ സ്വീകരിച്ചു. സ്ഥാനമേറ്റ ശേഷമുള്ള മെർസിന്റെ ആദ്യ ഏഷ്യൻ സന്ദർശനമാണിത്. സബർമതി ആശ്രമം സന്ദർശിച്ച ഇരുവരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും തുടർന്ന് അന്താരാഷ്ട്ര പട്ടം പറത്തൽ ഉത്സവം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി ചർച്ചകൾ മഹാത്മാ മന്ദിറിൽ പുരോഗമിക്കുകയാണ്.

article-image

asasddasads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed