പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അറസ്റ്റിൽ; പരാതിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഷീബ വിജയൻ
ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് താമസിക്കുന്ന യുവതി നൽകിയ പരാതിയിൽ പഴുതുകളടച്ച അന്വേഷണത്തിനൊടുവിലാണ് പാലക്കാട് പോലീസ് നടപടിയെടുത്തത്. വിവാഹ വാഗ്ദാനം നൽകി ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, ഗർഭിണിയായപ്പോൾ കൈയൊഴിഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി തുടങ്ങിയ പരിചയം പ്രണയമായതോടെ, യുവതിയുടെ ആദ്യ വിവാഹബന്ധം വേർപെടുത്താൻ രാഹുൽ നിർദ്ദേശിച്ചതായി മൊഴിയിൽ പറയുന്നു. തുടർന്ന് സുരക്ഷിതമായ ഇടമെന്ന് വിശ്വസിപ്പിച്ച് ഹോട്ടൽ മുറിയിൽ എത്തിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. കുഞ്ഞുണ്ടായാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുമെന്ന് പറഞ്ഞ് രാഹുൽ നിർബന്ധപൂർവ്വം പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. എന്നാൽ ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയും കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നതോടെ യുവതി ഡി.എൻ.എ പരിശോധനയ്ക്ക് തയ്യാറായെങ്കിലും രാഹുൽ അതിന് സമ്മതിച്ചില്ല.
കൂടാതെ, തന്നിൽ നിന്ന് പലപ്പോഴായി വലിയ തോതിൽ സാമ്പത്തിക സഹായങ്ങൾ രാഹുൽ കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. വിലകൂടിയ വാച്ചുകൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ വാങ്ങിപ്പിക്കുകയും പാലക്കാട് ഫ്ലാറ്റ് വാങ്ങാനായി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്നും പിന്നീട് ഗർഭഛിദ്രം നടന്നുവെങ്കിലും ഭ്രൂണത്തിന്റെ സാമ്പിളുകൾ താൻ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി.
ssdaasdadsads

