ഓസ്കാർ പട്ടികയിൽ ആറ് ഇന്ത്യൻ സിനിമകൾ; കാന്താര ചാപ്റ്റർ 1 ഉം ലിസ്റ്റിൽ
ഷീബ വിജയൻ
98-ാമത് ഓസ്കാർ അവാർഡിനുള്ള മികച്ച ചിത്രങ്ങളുടെ പ്രഥമ പരിഗണന പട്ടികയിൽ ആറ് ഇന്ത്യൻ സിനിമകൾ ഇടംപിടിച്ചു. ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ 1', അനുപം ഖേർ ചിത്രം 'തൻവി ദ ഗ്രേറ്റ്', ആനിമേറ്റഡ് ചിത്രം 'മഹാവതർ നരസിംഹ', 'ടൂറിസ്റ്റ് ഫാമിലി', 'ഹോംബൗണ്ട്', 'സിസ്റ്റർ മിഡ്‌നൈറ്റ്' എന്നീ ചിത്രങ്ങളാണ് ഈ പട്ടികയിലുള്ളത്. ജനുവരി 22-ന് ഔദ്യോഗിക നോമിനേഷനുകൾ പ്രഖ്യാപിക്കാനിരിക്കെ, ഏതെങ്കിലും ഇന്ത്യൻ സിനിമ അന്തിമ പട്ടികയിൽ ഇടം നേടുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. ലോകമെമ്പാടുമായി ഏകദേശം 850 കോടി രൂപ കളക്ഷൻ നേടിയ കാന്താര ചാപ്റ്റർ 1 അക്കാദമിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൻ ബജറ്റ് ചിത്രങ്ങൾക്കൊപ്പം 16 കോടി രൂപയ്ക്ക് നിർമ്മിച്ച് മികച്ച വിജയം നേടിയ ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രവും പട്ടികയിൽ ഇടംപിടിച്ചത് വലിയ പ്രതീക്ഷ നൽകുന്നു.
eswddsdsfdsf

