ഇറാൻ - ഇസ്രായേൽ സംഘർഷം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡിലേക്ക്
ഷീബ വിജയൻ
ഇറാൻ - ഇസ്രായേൽ യുദ്ധസാഹചര്യത്തെ തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങൾ പ്രതിഫലിച്ച് സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 1,240 രൂപ വർധിച്ച് 1,04,240 രൂപയിലെത്തി. ഗ്രാമിന് 155 രൂപ വർധിച്ച് 13,030 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 10,710 രൂപയായി ഉയർന്നു. ഡിസംബർ 27-ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന സർവകാല റെക്കോർഡിലേക്ക് ഇനി വെറും 200 രൂപയുടെ മാത്രം അകലമാണുള്ളത്. ഇന്നത്തെ ട്രെൻഡ് തുടർന്നാൽ ഉച്ചയോടെ സ്വർണവില പുതിയ ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തൽ.
dadsaadsw

