ബംഗളൂരുവിലെ ടെക്കിയുടെ മരണം കൊലപാതകം; പ്രതി കൗമാരക്കാരൻ


ഷീബ വിജയൻ

ബംഗളൂരുവിൽ ടെക്കി യുവതിയായ ഡി.കെ. ശർമ്മിളയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ അയൽവാസിയായ 18-കാരൻ കർണാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം ലക്ഷ്യമിട്ട് സ്ലൈഡിംഗ് ജനാലയിലൂടെ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, യുവതി എതിർത്തതോടെ മർദ്ദിക്കുകയായിരുന്നു. യുവതി ബോധരഹിതയായതോടെ വായും മൂക്കും മൂടിക്കെട്ടി. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി കിടപ്പുമുറിയിലെ മെത്തയ്ക്ക് തീയിട്ട് കടന്നുകളയുകയായിരുന്നു. തീപിടുത്തത്തെ തുടർന്ന് ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. ബി.എൻ.എസ് നിയമപ്രകാരം കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

article-image

desadeqswdeswfewqr

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed