പരാതിക്കാരിയെ ഭീഷണിപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ; ശബ്ദസന്ദേശം പുറത്ത്
ഷീബ വിജയൻ
ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. തനിക്കെതിരെ നിന്നവർക്കും അവരുടെ കുടുംബത്തിനുമെതിരെ അതെ നാണയത്തിൽ തിരിച്ചടിക്കുമെന്നും തന്നെ പേടിപ്പിക്കാൻ ആരും നോക്കേണ്ടെന്നുമാണ് രാഹുൽ സന്ദേശത്തിൽ പറയുന്നത്. "ഞാൻ കുറ്റസമ്മതം നടത്താൻ തീരുമാനിച്ചാൽ ഞാൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ല" എന്ന ഭീഷണിപ്പെടുത്തലും സന്ദേശത്തിലുണ്ട്. താൻ കുറേ ആളുകളുമായി പരാതിക്കാരിയുടെ വീട്ടിലെത്തുമെന്നും ഇതിലൂടെ തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും രാഹുൽ വെല്ലുവിളിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലും രാഹുലിന്റെയും പരാതിക്കാരിയുടെയും ചാറ്റുകൾ പുറത്തുവന്നിരുന്നു.
asdasas

