കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി


മനാമ

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. വടകര കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് തേക്കിന തറമ്മൽ (52) ആണ് മരിച്ചത്. 32 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം സിത്ര നൂർ അൽ നൂർ കഫ്റ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു.പിതാവ്: സൂപ്പി, മാതാവ്: മാമി. ജമീലയാണ് ഭാര്യ. മക്കൾ: ജംഷീന, മുഹ്സിന, മുഹമ്മദ് മിദ്ലാജ്. സഹോദരങ്ങൾ: അബ്ദുലൈസ്, അഷ്റഫ് (ബഹ്റൈൻ), ഹബീബ് (ഖത്തർ), ലബീബ. മരുമക്കൾ: സജീർ കാക്കുനി, സുഹൈൽ കാക്കുനി

You might also like

Most Viewed