ടി.പി. വധക്കേസ് ഒന്നാം പ്രതി എം.സി. അനൂപിന് വീണ്ടും പരോൾ
ഷീബ വിജയൻ
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന് സർക്കാർ വീണ്ടും പരോൾ അനുവദിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അനൂപിന് 20 ദിവസത്തെ പരോളാണ് നൽകിയത്. ഇത് സ്വാഭാവിക പരോൾ മാത്രമാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ടി.പി. വധക്കേസ് പ്രതികൾക്ക് തുടർച്ചയായി ലഭിക്കുന്ന പരോളുകളെക്കുറിച്ച് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ച് രണ്ടാഴ്ച തികയും മുൻപാണ് ഒന്നാം പ്രതി പുറത്തിറങ്ങുന്നത്. ഈ കേസിലെ പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും അവർക്ക് ലഭിച്ച എല്ലാ പരോളുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നേരത്തെ നിരീക്ഷിച്ചിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതിബാബുവിന്റെ പരോൾ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ പരാമർശം.
saddsaads

