കുവൈത്തില്‍ സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതി



കുവൈത്തിൽ വാണിജ്യ സന്ദർശന വിസയിൽ എത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ അനുമതി. കോവിഡിനെ തുടർന്ന് സ്വകാര്യ തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിസ മാറ്റത്തിന് മാൻപവർ അതോറിറ്റി അനുമതി നൽകിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന് കാണിച്ചു സ്വകാര്യ സംരംഭകർ മാൻ പവർ അതോറിറ്റിയെ സമീപിച്ചിരുന്നു. കോവിഡ് കാലത്തെ സവിശേഷ സാഹചര്യത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി രൂപവത്കരിച്ച കൊറോണ എമർജൻസി കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ വിസ അനുവദിക്കുന്നുള്ളൂ. ഇതേ തുടർന്നാണ് വാണിജ്യ വിസ ആർട്ടിക്കിൾ 18 ഗണത്തിലേക്ക് മാറ്റുന്നതിനു താൽക്കാലിക അനുമതി നൽകാൻ അധികൃതർ തീരുമാനിച്ചത്.

You might also like

Most Viewed