കുവൈത്തില്‍ കര്‍ഫ്യൂവും ലോക്ഡൗണും താത്കാലികമായി ഒഴിവാക്കുന്നു


രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും തല്‍ക്കാലം ലോക്ഡൗണും കര്‍ഫ്യൂവും നടപ്പാക്കേണ്ടെതില്ല എന്ന് അധികൃതര്‍ തീരുമാനിച്ചു. അതേസമയം, സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും അനിവാര്യ ഘട്ടത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. അതേസമയം മറ്റു നടപടികളിലൂടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും കര്‍ശന നിരീക്ഷണത്തിന് വിവിധ വിഭാഗങ്ങളെ ഏകോപിച്ചു കൊണ്ടുള്ള സമിതിക്ക് രൂപം നല്‍കി. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കര്‍ശനമായി നേരിടുമെന്നും മുന്നറിയിപ്പ് ഉണ്ട്.

You might also like

  • Straight Forward

Most Viewed