ഐസിആർഎഫ് തേസ്റ്റ് ക്വഞ്ചേഴ്സ് 2021 ആരംഭിച്ചു


 
മനാമ : വേനൽകാല ആരോഗ്യബോധവത്കരണ പരിപാടികളുടെ ഭാഗമായി  ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ  'ഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്സ് 2021'  എന്ന പേരിൽ ആരംഭിച്ച പരിപാടികളുടെ ഭാഗമായി തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്തു.  ബഹ്‌റൈനിലെ ബൊഹ്‌റ കമ്യൂണിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം  മനാമയിലെ എഫ്.ജി.ആർ വർക്സൈറ്റിൽ നടന്നു. ഇതിന്റെ ഭാഗമായി 200ൽപരം തൊഴിലാളികൾക്ക് വെള്ളവും പഴവും നൽകി. കോവിഡ് മുൻകരുതലുകൾ വിശദീകരിക്കുന്ന ഫ്ലയറുകളും വിതരണം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർമാരായ മുരളീകൃഷ്ണൻ, നിഷ രംഗരാജൻ, പവിത്രൻ നീലേശ്വരം, രമൺ പ്രീത് എന്നിവർ പങ്കെടുത്തു.

You might also like

Most Viewed